4 bedroom contemporary villa

 

വായുവും വെളിച്ചവും യഥേഷ്ടം കടന്നുവരുന്ന വിധത്തിൽ നാലു കിടപ്പുമുറികളോടു കൂടിയ ഒരു വില്ലയുടെ പ്ലാനാണിത്. ഫോയറിനോട് ചേർന്നു കോർട്ട്‌യാഡ് നൽകിയതിലൂടെ വീടിനകത്തേക്ക് കടന്നുവരുമ്പോൾ ഉണ്ടായേക്കാവുന്ന ഇടുങ്ങിയ പ്രതീതി ഒഴിവാകുന്നു. ഒപ്പം യഥേഷ്ടം വായുവും വെളിച്ചവും വീടിനകത്ത് പ്രദാനം ചെയ്യുന്നന്നു. പുറക് വശത്ത് നൽകിയിരിക്കുന്ന പാഷ്യോ മറ്റൊരു പ്രത്യേകതയാണ്. സ്വകാര്യത പരിഗണിച്ചുകൊണ്ട് കിടപ്പുമുറികൾ അടുത്തടുത്തു നൽകുന്നത് ഒഴിവാക്കി. ലാളിത്യമാണ് ഈ ഡിസൈനിന്റെ മറ്റൊരു പ്രത്യേകത.