ചെറിയ പ്ലോട്ടില്‍ ചെയ്യുന്ന വീടിന്റെ ഡിസൈനില്‍ പരമാവധി “തുറന്ന”നയം
സ്വീകരിക്കുന്നതാണ് അഭികാമ്യം. ഇവിടെ വീതി കുറഞ്ഞ് നീളമുള്ള പ്ലോട്ടില്‍ ആണ്
വീടിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോഡില്‍ നിന്നും അല്പം അകലം പാലിച്ചു
കൊണ്ട്, അതേ സമയം ആ സ്ഥലത്തെ കാര്‍പോര്‍ച്ചിനായി ഉപയോഗിച്ചിരിക്കുന്നു.
ലിവിംഗ് റൂമിനും ഡൈനിംഗിനു ഇടയില്‍ ഒരു കോര്‍ട്യാഡ് നല്‍കിയിരിക്കുന്നു. ഇതിന്റെ
മുകളിലൂടെയാണ് സ്റ്റീലും വുഡും ഉപയോഗിച്ചുള്ള സ്റ്റെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഡൈനിംഗില്‍ നിന്നും കിച്ചണിലേക്കും ഒരു ബെഡ്രൂമിലേക്കും പ്രവേശിക്കാം. സ്റ്റെയര്‍
കേസിന്റെ അടിഭാഗം കോമണ്‍ ടോയ്‌ലറ്റാക്കിയിരിക്കുന്നു.അതിന്റെ എതിര്‍വശത്തായി
വാഷ് ബേസിനും നല്‍കിയിരിക്കുന്നു.നീളമുള്ള അടുക്കളയില്‍ രണ്ടു വശത്തായി കൌണ്ടര്‍ നല്‍കിയിട്ടുണ്ട്. അതിനു തുടര്‍ച്ചയായി ഒരു യൂട്ടിലിറ്റി ഏരിയയും.
സ്റ്റെയര്‍ കയറി മുകള്‍ നിലയില്‍ എത്തുന്നത് ഒരു ഫാമിലി ലിവിംഗ് ഏരിയയിലേക്കാണ്.
അതിന്റെ ഇരുവശത്തുമായി രണ്ടു കിടപ്പുമുറികള്‍ നല്‍കിയിരിക്കുന്നു. പുറകുവശത്ത് ഒരു
ഓപണ്‍ ടെറസും ഉണ്ട്.
88.10 ചതുരശ്ര മീറ്ററാണ് ഗൌണ്ട് ഫ്ലോറിന്റെ വിസ്തീര്‍ണ്ണം ഫസ്റ്റ് ഫ്ലോര്‍ 70
ചതുരശ്രമീറ്ററാണ്. കോര്‍ട്‌യാഡ് ഉള്‍പ്പെടെ ഇരു നിലയും ചേര്‍ന്ന് 158.1 ചതുരശ്രമീറ്റര്‍
അഥവാ 1701 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം.