മൂന്ന് കിടപ്പുമുറികള്‍ ഉള്ള 1700 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരു നില വീടിന്റെ പ്ലാനാണിത്. താഴെ 1334 ചതുരശ്രയടിയും മുകളില്‍ 366 ചതുരശ്രയടിയുമാണ് വിസ്തീര്‍ണ്ണം. സിറ്റ് ഔട്ടില്‍ നിന്നും ഒരു ഫോയറിലേക്കാണ് കടന്നു വരുന്നത്.ഫോയറിന്റെ ഇടതു വശത്തായി ലിവിങ്ങ് ഏരിയ ഒരുക്കിയിരിക്കുന്നു. ഫോയറില്‍ നിന്നും നേരെ കടക്കുന്നത് ഡൈനിങ്ങിലേക്കാണ്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലെ ചുവരില്‍ ചെറിയ ഗ്യാപ് നല്കിയിരിക്കുന്നു. ഡൈനിങ്ങില്‍ നിന്നും പുറത്തെ പാറ്റിയൊയിലേക്ക് ഇറങ്ങുവാന്രു വാതില്‍ നല്കിയിരിക്കുന്നു. ബെഡ്രൂമുകള്‍ രണ്ടും അറ്റാച്ച്ഡ് ആണ്. കിച്ചണില്‍ സി ഷേപ്പ് കൌണ്ടര്‍ ആണ് നല്‍കിയിട്ടുള്ളത്. ഒപ്പം ഒരു വശത്തായി ബ്രേക്ക് ഫാസ്റ്റ് കൌണ്ടറും നല്‍കിയിട്ടുണ്ട്. സ്റ്റെയര്‍ കെസ് കയറി ചെല്ലുന്നിടത്ത് ഒരു സ്റ്റഡി ഏരിയ നല്കിയിരിക്കുന്നു. ആവശ്യമെങ്കില്‍ മുകള്‍ നിലയില്‍ കൂടുതല്‍ മുറികള്‍ എടുക്കാവുന്നതാണ്. കാര്‍ പോര്‍ച്ച് വീടിനോട് ചേര്‍ന്ന് നല്‍കിയിട്ടില്ല.
തൊഴിലാളികളുടെ കൂലി, നിര്‍മ്മാണ സാമഗ്രികളുടെ വില, ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ്ജുകള്‍ എന്നിവയില്‍ ഉണ്ടായ നീതീകരണമില്ലാത്ത വര്‍ദ്ധനവ് നിര്‍മ്മാണ മേഘലയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നിപ്പോള്‍ നിര്‍മ്മാണ സാമഗ്രികളുടെ നിലവാരം അനുസരിച്ച് 1300-1600 വരെയാണ് വീടു നിര്‍മ്മാണത്തിനായി കോണ്‍ട്രാക്ടര്‍മാര്‍ ഈടാക്കുന്നത്. കൂടുതല്‍ നിലവാരമുള്ള മെറ്റീരിയലുകളിലേക്ക് പോകുമ്പോള്‍ നിരക്ക് വീണ്ടും കൂടും.