വാസ്തു-യോനി അഥവാ ദിശ.

വസ്തുശാസ്ത്രം ദിക്കുകളെ ൮ ആയി തിരിച്ച്ച്ചിരിക്കുന്നു. അവ യഥാക്രമം ധ്വജയോനി(ഏകയോനി) ,ധൂമയോനി,സിംഹം(ത്രിയോനി),കുക്കുരയോനി, വ്ര്ഹ്ഷഭയോനി (പഞ്ചയോനി),ഖരയോനി, ഗജയോനി(സപ്തയോനി),വായസയോനി എന്നിവയാണവ. ഇതില് ധ്വജയോനി, സിംഹയോനി, വ്ര്ഹ്ഷഭയോനി, ഗജയോനി (ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്) എന്നിവമാത്രമേ ഗ്ര്ഹഹനിര്മ്മാണത്തിനായി ഗണിക്കാറുള്ളൂ. കിഴക്ക് ,തെക്ക് ,പടിഞ്ഞാറ്, വടക്ക് എന്നിവയാണ് ഇവ. കോറ്ണറുകള്ക്ക് അഭിമുഖമായി വരുന്ന ധൂമം, കുക്കുരം, ഖരം, വായസം എന്നീ യോനികള് വര്ജ്ജ്യമാണ്.

നടുമുറ്റത്തെ അല്ലെങ്കില് അങ്കണത്തെ അഭിമുഖീകരിക്കുന്ന രീതിയില് ചതുശ്ശാല എന്ന സങ്കല്പ്പത്തിലാണ് വാസ്തുശാസ്ത്രം വിവിധദിക്കുകള്ക്ക് അഭിമുഖമായിവരുന്ന കെട്ടിടങ്ങളെ തിരിച്ച്ച്ചിരിക്കുന്നത്.അവ യഥാക്രമം കിഴക്കിനി, തെക്കിനി, പടിഞ്ഞറ്റി, വടക്കിനി എന്നിവയാണ്.യോനികളെ ധ്വജ (കിഴക്കിനി),ക്ഷത്രിയ (തെക്കിനി), ശൂദ്രന് (പടിഞ്ഞറ്റിനി), വൈശ്യന് (വടക്കിനി) എന്നിങ്ങനെ തിരിച്ച്ച്ചിരുന്നത് അക്കാലത്ത് നിലനിന്നിരുന്ന ചാതുര്വര്ണ്യ സങ്കല്പ്പം വാസ്തുവിലും പ്രതിഫലിച്ച്ച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.

ഏറ്റവും ഉത്തമമായി കണക്കാക്കുന്ന ധ്വജയോനിയെ മറ്റെല്ലാവര്ക്കും സ്വീകാര്യവും എന്നാല് പഞ്ചയോനി അഥവാ വ്ര്ഹ്ഷഭയോനി പടിഞ്ഞാറ്റിക്ക് മാത്രമേ സ്വീകരിക്കുവാന് പാടുള്ളൂ എന്നും നിഷ്കര്ഷിച്ച്ച്ചിരിക്കുന്നു.

ദിക്കുകളെ കണക്കാക്കാന്;

പ്രഭാതത്തില് സൂര്യനഭിമുഖമായി നില്ക്കുന്ന ഒരാളുടെ മുഖം കിഴക്കോട്ടും ഇടതുവശം വടക്കും വലതുവശം തെക്കും പിന്ഭാഗം പടിഞ്ഞാറും ആയിരിക്കും.ഇതുകൂടാതെ വടക്കുനോക്കി യന്ത്രത്തിന്റെ സഹായത്താലും കണ്ടുപിടിക്കാം.

വസ്തുവിനെ നാലായിതിരിച്ച് അതില് വടക്കുകിഴക്ക് ഖണ്ഡത്തിലോ തെക്കുപടിഞ്ഞാറ് ഖണ്ഡത്തിലോ ആണ് വീടു വെക്കേണ്ടത്