ഒരു നില വീട്

ലിവിങ്ങ്-ഡൈനിങ്ങ് എന്നീ ഏരിയകളെ പ്രത്യേകം ചുമരു കെട്ടി വേര്‍തിരിക്കാതെ ഓപ്പണ്‍ പ്ലാന്‍ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു ഡിസൈന്‍ ആണ് ഇത്. എന്നാല്‍ ബെഡ്രൂമുകള്‍ക്കും അടുക്കളയ്ക്കും ആവശ്യമായ സ്വകാര്യത ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ മുകളില്‍ നിലകള്‍ എടുക്കണമെന്നുണ്ടെങ്കില്‍ കോര്‍ട്ട്‌യാഡിലൂടെ സ്റ്റെയര്‍ കേസ് നല്‍കാം. സ്റ്റീലും വുഡ്ഡും ഉപയോഗിച്ച് കോണി ഒരുക്കിയാല്‍ നന്ന്. കാര്‍ പോര്‍ച്ച് കോര്‍ട്ട്‌യാഡ് എന്നിവ ഉള്‍പ്പെടെ 1257 ചതുരശ്രയടിയാണ് ഈ വീടിന്റെ വിസ്തീര്‍ണ്ണം. ഉപയോഗിക്കുന്ന മെറ്റീരിയലിന് അനുസൃതമായി ചിലവില്‍ വ്യത്യാസം വരും. എങ്കിലും ഫ്ലാറ്റ് റൂഫ് നല്‍കി കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ലാതെ 12.5-14 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തിയാക്കാം.