ചുരുങ്ങിയത് പത്ത് സെന്റ് ഭൂമിയില്ലാതെ കേരളത്തിൽ എന്ത് വീട് എന്ന് ചോദിക്കുന്നവർ ഇന്ന് കുറഞ്ഞു വരുന്നതിന്റെ കാരണങ്ങൾ ഭൂമിയുടെ കുതിച്ചുയരുന്ന വിലയും ലഭ്യതക്കുറവുമാണ്. എന്നാൽ ആ മനോഭാവത്തിനു മാറ്റം വരുത്തിയതിൽ മറ്റൊരു കാരണം ഡിസൈനിംഗ് രംഗത്ത് വന്ന പുത്തൻ പ്രവണതകളാണ്. 3 cent-ലെ പ്ലോട്ടിന്റെ പരിമിതികളിൽ നിന്നും സാധ്യതകൾ കണ്ടെടുത്തുകൊണ്ട് താമസയോഗ്യമായ മികച്ച വീടുകൾ നിർമ്മിക്കുവാൻ സാധിക്കും എന്ന് തെളിയിക്കുന്ന അനവധി വീടുകൾ ഇന്ന് കേരളത്തിൽ ഉണ്ട്.
സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് വീടിനു അലങ്കാരങ്ങളും ആർഭാടങ്ങളും കൊണ്ടുവരുവാൻ സാധിക്കും. എന്നാൽ ധൂർത്ത് ഒഴിവാക്കിക്കൊണ്ട് ലളിതമായ രീതിയിൽ വീട് ഒരുക്കുവാൻ ശ്രമിക്കുന്നതായിരിക്കും നന്നാകുക. വീട് ഉപയോഗിക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നതിനു പ്രാധാന്യം നൽകുക.
രണ്ടര സെറ്റ് സ്ഥലത്ത് ചെയ്യാവുന്ന ഒരു വീടിന്റെ ഡിസൈനാണ് ഇതോടൊപ്പം ചേർക്കുന്നത്. താഴത്തെ നിലയിൽ സിറ്റൗട്ടും ലിവിംഗ് & ഡൈനിംഗ്, അറ്റാച്ച്ഡ് ബാത്രൂമോടുകൂടിയ ഒരു ബെഡ് റൂം കിച്ചൺ എന്നിവ നൽകിയിരിക്കുന്നു. സ്റ്റെയർ കേസ് കയറി മുകൾ നിലയിൽ എത്തുമ്പോൾ ഒരു ഹാളും അതിനോട് ചേർന്ന് അറ്റാച്ച്ഡ് ബെഡ്രൂമുകളോടു കൂടിയ ബെഡ്രൂമുകളൂം ഒരുക്കിയിരിക്കുന്നു. റൂഫിലേക്ക് കയറുവാൻ സ്റ്റീൽ ഫ്രെയിമിൽ ചെയ്ത സ്റ്റെയർ മതിയാകും.
#kerala villa #villa elevation #smallhouse #3cent villa