മുന്‍ വശത്തെ സിറ്റൌട്ടില്‍ നിന്നും ഒരു ഫോയറിലേക്കാണ് ആദ്യം കയറുന്നത്. അതിന്റെ വലതു വശത്തായി ഒരു കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. ഇടതു വശത്ത് ലിവിങ്ങ് ഏരിയ. ഫോയറില്‍ നിന്നും നേരെ ഡൈനിങ്ങിലേക്ക് പ്രവേശിക്കാം. ഡൈനിങ്ങിന്റെ വലതു വശത്ത് പെബിള്‍സും ചെടികളും മറ്റും വച്ച് പിടിപ്പിച്ച് അലങ്കരിച്ച ഒരു ഓപ്പണ്‍ കോര്‍ട്ട്‌യാഡ് നല്‍കിയിരിക്കുന്നു. ഇവിടെ ഒരു ഓപ്പണ്‍ ഡൈനിങ്ങ് സ്പേസായി ഉപയോഗിക്കാം. മുകളില്‍ പെര്‍ഗോളകളും നല്‍കാം. മാസ്റ്റര്‍ ബെഡ്രൂമിലേക്കും കിച്ചണിലേക്കും ഡൈനിങ്ങില്‍ നിന്നും നേരിട്ട് പ്രവേശിക്കാം. മാസ്റ്റര്‍ ബെഡ്രൂമിനു ഒരു ഡ്രസ്സിങ്ങ് ഏരിയായും ബാത്രൂമും നല്‍കിയിരിക്കുന്നു. കോമണ്‍ ടോയ്‌ലറ്റ് സ്റ്റെയര്‍ കേസിനു കീഴില്‍ നല്‍കിയിക്കുന്നു.
മുകള്‍ നിലയില്‍ രണ്ട് കിടപ്പുമുറികളാണ് ഉള്ളത്. സ്റ്റെയര്‍ കയറി ചെല്ലുന്നത് ഒരു ഫാമിലി ലിവിങ്ങ് ഏരിയായിലേക്കാണ്. ഇവിടെ നിന്നും ഒരു ഫോയറിലൂടെ ബെഡൂമിലേക്ക് പ്രവേശിക്കാം. ഡോര്‍ തുറക്കുന്നതിനു പുറകിലായി ഒരു ചെറിയ കബോഡും തുടര്‍ന്ന് ബാത്രൂമും നല്‍കിയിരിക്കുന്നു. ഇതേ ഫോയറില്‍ നിന്നും ബാല്‍കണിയിലേക്കും പ്രവേശിക്കാം.
114.65 ചതുരശ്ര മീറ്ററാണ് ഗൌണ്ട് ഫ്ലോറിന്റെ വിസ്തീര്‍ണ്ണം. ഫസ്റ്റ് ഫ്ലോറ് 82.70 ചതുരശ്ര മീറ്ററും.