Simple plan suitable for small plots


രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് ഒരു ചെറിയ കുടുമ്പത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി വില്ല ഡിസൈൻ ചെയ്തിരിക്കുന്നു. സ്ഥല പരിമിതിയെ കണക്കിലെടുത്ത് ലിവിംഗും ഡൈനിംഗും ഒരുമിച്ചാണ് നൽകിയിരിക്കുന്നത്. ഇതിനോടനുബന്ധമായി കിച്ചണും ബെഡ്രൂമും അതിനോട് ചേർന്ന് ഒരു കോമൺ ബാത്രൂമും ആണ് താഴെ നിലയിൽ ഉള്ളത്.
സ്റ്റെയർ കെസ് കയറിയാൽ മുകൾ നിലയിൽ ഒരു ലിവിംഗ് ഏരിയയും രണ്ടു കിടപ്പുമുറികളും കോമൺ ബാത്രൂമും ആണ് ഉള്ളത്. ബെഡ്രൂമുകളിലെ ചുവരുകളിൽ വലിയ വാർഡ് റോബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലും മുകൾ നിലയിലും ബാത്രൂമിന്റെ വാതിൽ സ്വകാര്യത ഉറപ്പാക്കും വിധം ആണ് ക്രമീകരിച്ചിരിക്കുന്നത്.
ബാൽക്കണി ഒഴിവാക്കിയിരിക്കുന്നു. സ്റ്റെയർ കേസ് മുകളിലേക്ക് തുടർന്ന് നൽകുന്നത് റൂഫ് ടെറസ്സിൽ എത്തുന്നതിനു ഉപകാരപ്രദമാകും.