വാസ്തു- ഉത്തമമായ ഭൂമി.

ഗൃഹനിര്മ്മാണത്തിനായി ഭൂമിതിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ടകാര്യങ്ങളെകുറിച്ച് വാസ്തുശാസ്ത്രം വിശദമാക്കിയിട്ടുണ്ട്.

വൃത്താകൃതിയില് ഉള്ളതോ ഒത്തിരിമൂലകള് അല്ലെങ്കില് ധാരാളം വളവും തിരിവും ഉള്ളതോ മത്സ്യം ആമ ആന എന്നിവയുടെ പുറംഭഗം പോലെ ഇരിക്കുന്നതും ആയ ഭൂമി ഒഴിവാക്കണം എന്നും ചതുരം ദീര്ഘചതുരം എന്നിവയാണ് ഗൃഹനിര്മ്മാണത്തിനു പറ്റിയതെന്നും ഇതില് പറഞ്ഞിരിക്കുന്നു. എന്നാല് ഇന്നത്തെ കാലഘട്ടത്തില് ഇത്തരത്തിലുള്ള ഭൂമി ലഭിക്കുക താരതമ്യേന പ്രയാസമാണ്. അങ്ങിനെ വരുമ്പോള് വസ്തുവില് തന്നെ വീടിനു ചുറ്റും മേല്പ്പറഞ്ഞ ആകൃതി വരത്തക്ക വിധത്തില് മറ്റൊരു അതിര്ത്തി ഇടുകയാണ് പതിവ്. ഇതിനായി ചെടികളെ ഉപയോഗിച്ചാല് വീടിന്റെ പരിസരം മനോഹരമാക്കാവുന്നതാണ്.

കന്നിമൂല അധവാ തെക്കുപടിഞ്ഞാറുമൂല ഉയര്ന്നും വടക്കു കിഴക്ക് ഭാഗം താഴ്ന്നും ഇരിക്കുന്ന ഭൂമി ഉത്തമമാണ്. ഇതു കണ്ടുപിടിക്കുവാന് വാട്ടര് ലെവല് വെച്ച് പരിശോധിക്കാവുന്നതാണ്. ജലത്തിന്റെ ഒഴുക്ക് നോക്കിയും നിശ്ചയിക്കാം.ഇതിനു വിപരീതമായാണ് ഭൂമിയുടെ കിടപ്പെങ്കില് അവിടെ മണ്ണിട്ട് ഉയത്തിയാല് മതിയെന്നും പറയപ്പെടുന്നു.

ഉറപ്പുള്ളതും, കുന്നും കുഴിയും പാറകളും ഇല്ലാത്തതും, ചെടികളും വിത്തുകളും മറ്റും അനായാസം മുളക്കുന്നതും ധാരാളം നീരൊഴുക്കുള്ളതുമായത് ഉത്തമവും. കുഴിക്കുമ്പോള് അസ്ഥി,കരി,എന്നിവയുള്ളതും ദുര്ഗ്ഗന്ധം,ഭൂമിക്കടിയില് ഗുഹകള്,പുറ്റ്,എന്നിവയുള്ളതും വര്ജ്ജ്യവുമാണ്

ഭൂമിയുടെ ഉറപ്പ് പരിശോധിക്കുവാന് സമ ചതുരാകൃതിയില് ഒരു കുഴിയെടുക്കുക. എന്നിട്ട് 24 മണിക്കൂറിനു ശേഷം ആ മണ്ണ് അതേ കുഴിയില് തിരികെയിടുക. മണ്ണ് ഭാക്കിവരുന്നെങ്കില് അത് ഉത്തമവും.സമനിരപ്പാണെങ്കില് അത് മധ്യമവും ആകുന്നു. മണ്ണ് നിറച്ചിട്ടും കുഴി മൂടാന് കഴിയുന്നില്ലെങ്കില് ആ സ്ഥലം ഗൃഹനിര്മ്മാണത്തിന് ഉപയോഗിക്കില്ല.

മറ്റൊന്ന് ഇതുപോലുള്ള കുഴിയില് ഒരു എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച ഒരു വിളക്ക് ഇറക്കിവെക്കുക. എണ്ണ തീരുന്നതിനു മുമ്പെ വളരെപെട്ടെന്ന് ആ വിളക്ക് അണയുകയാണെങ്കില് (കറ്റുകൊണ്ടല്ലാതെ) ആ ഭൂമിയും വര്ജ്ജ്യമാണ്.

ഇതുകൂടാതെ വയലുകള്, ചതുപ്പുനിലങ്ങള്,സ്മശാനം,കാവുകള് എന്നിവയിലും ആശ്രമം,ക്ഷേത്രങ്ങള് എന്നിവയുടെ പരിസരങ്ങളിലും ഗൃഹനിര്മ്മാണം വര്ജ്ജ്യമത്രെ