Tips for buying a land in Kerala ഭൂമി വാങ്ങുമ്പോൾ ശ്രദ്ധിക്കുക

വീടുവെക്കുവാന്‍ പലരും സ്ഥലംതിടുക്കപ്പെട്ട്‌ വാങ്ങുകയും പിന്നീട്‌ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുകയും ചെയ്യാറുണ്ട്‌.വീടുവെക്കുവാന്‍ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്‌ധിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്‌.

മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക. ചതുപ്പ്‌ നിലങ്ങളോതീരെ ഉറപ്പുകുറഞ്ഞ സ്ഥലമോ ആണെങ്കില്‍ ഫൗണ്ടേഷനായി കൂടുതല്‍ തുക ചിലവാകും.സ്ഥലത്തിന്റെ ആകൃതിയും അവിടേക്കുള്ള വാഹനസൗകര്യം,ജലത്തിന്റെ ലഭ്യത എന്നിവയാണ്‌ പ്രധാനപ്പെട്ട സംഗതികളാണ്‌.അയല്‍ക്കാരെക്കുറിച്ചും അടുത്തുള്ള സ്ക്കൂള്‍ ആശുപത്രി കടകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയും അന്വേഷിച്ചറിയുക. കൂടാതെ മലിനജലം മറ്റു ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ സൃഷ്ട്ടിക്കുന്ന ഫക്ടറികള്‍,പോള്‍ട്രീ ഫാമുകള്‍ അറവുശാലകള്‍ എന്നിവയില്‍ നിന്നും അകന്ന വസ്തുതിരഞ്ഞെടുക്കുക.

സ്ഥലത്തെക്കുറിച്ചും നിര്‍മ്മിക്കാനുദ്ധേശിക്കുന്ന \വീടിന്റെ ഐഡിയാക്ക്‌ പറ്റിയതാണൊ സ്ഥലമെന്നും കേരളത്തിലെ കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ക്കനുസൃതമായി അവിടെ വീടുനിര്‍മ്മിക്കുവാന്‍ സാധിക്കുമോ എന്നതും കെട്ടിടം ഡിസൈന്‍ ചെയ്യുന്ന ആര്‍ക്കിടെക്റ്റ്‌/എഞ്ചിനീയറെക്കൊണ്ട്‌ പരിശോധിപ്പിച്ച്‌ ഉറപ്പുവരുത്തുന്നത്‌ നന്നായിരിക്കും വാസ്തുപ്രകാരമാണ്‌ വീടുനിര്‍മ്മിക്കാനുദ്ധേശിക്കുന്നതെങ്കില്‍ ഒരു വാസ്തുവിദഗ്ദന്റെ ഉപദേശം കൂടെ ആരായുന്നത്‌ നല്ലതാണ്‌.

വസ്തുവിന്റെ രജിസ്റ്റ്രേഷനുമായി ബന്ധപ്പെട്ടകാര്യങ്ങളും വളരെ പ്രാധാന്യമുള്ളവതന്നെ.സ്ഥലം വാങ്ങുവാന്‍ അഡ്വാന്‍സ്‌ കൊടുക്കുന്നതിനു മുമ്പ്‌ ഒറിജിനല്‍ ആധാരം വായിച്ചുനോക്കുക.എന്തെങ്കിലും കാരണവശാല്‍ ഒറിജിനല്‍ ലഭിക്കാതിരിക്കുകയാണെങ്കില്‍ രജിസ്ട്ര്രാര്‍ ഓഫീസില്‍ നിന്നും അതിന്റെ സര്‍വേനമ്പരും മറ്റു വിവരങ്ങളും കൊടുത്ത്‌ ഒരു നിശ്ചിത തുക അടച്ചാല്‍ ആധാരത്തിന്റെ പകര്‍പ്പു ലഭിക്കുന്നതാണ്‌.കൂടാതെ വില്ലേജാപ്പീസില്‍നിന്നും ലഭിക്കുന്ന സ്ഥലത്തിന്റെ കൈവശാവകാശരേഖയും കരമടച്ച രസീതിയും ഏതെങ്കിലും വിധത്തിലുള്ള ബാധ്യതകൾ ഉണ്ടോഎന്നറിയുവാനായി കുടി ക്കടവും  പരിശോധിക്കുന്നത്‌ നല്ലതാണ്‌.

ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ പിന്നീട്‌ പല നഷ്ട്ടങ്ങളും ഉണ്ടാക്കും.കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക. ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റുകള്‍ റെജിസ്റ്റര്‍ചെയ്യാവുന്നതാണ്‌.

പണയത്തില്‍ ഇരിക്കുന്ന വസ്തുവാങ്ങുമ്പോള്‍ അതുസംബന്ധിച്ചുള്ള ബാങ്ക്‌ രേഖകള്‍ പൊര്‍ണ്ണമായും പരിശോധിച്ച്‌ ഉറപ്പുവരുത്തുക. അതിനു ശേഷം ബാധ്യത തീര്‍ക്കാനാവശ്യമായ തുകയെക്കുറിച്ചും നല്‍കുന്ന തുകയേക്കുറിച്ചും കരാറില്‍ വ്യക്തമാക്കിയിരിക്കണം.ബാങ്ക് ഉൾപ്പെടെ ധാനകാര്യ സ്ഥാപങ്ങൾ ജപ്തി ചെയ്ത ഭൂമി വാങ്ങുമ്പോൾ ഒറിജിനൽ ഡോക്യുമെന്റ് ഉണ്ടോ എന്നതും പ്രധാനമാണ്.

സര്‍ക്കാര്‍ ആവശ്യത്തിനായി അക്വയര്‍ ചെയ്യുവാന്‍ സാധ്യത ഉള്ളതാണോ പ്രസ്തുത ഭൂമിയെന്ന് മുന്‍സിപ്പലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ അന്വേഷിച്ചു ഉറപ്പുവരുത്തുക.വഴിക്ക്‌ വളരെയധികം പ്രാധാന്യം ഉണ്ട്‌.നിങ്ങളുടെ സ്ഥലത്തേക്ക്‌ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത സ്ഥലത്തിന്റെ ഉടമയുടെ അനുവാദത്തോടെയാണ്‌ ഗതാഗത സകര്യം ഉള്ളതെങ്കില്‍തുടര്‍ന്നും അത്‌ ലഭ്യമാകുമോ എന്ന് ഉറപ്പുവര്‍ത്തേണ്ടതും അയാളുടെ അനുമതി രേഖയില്‍ കാണിക്കേണ്ടതുമാണ്‌.പലപ്പോഴും ഇത്തരം വഴികള്‍ കണ്ട്‌ വലിയ വിലക്ക്‌ സ്ഥലം വാങ്ങിയതിനു ശേഷം വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും അതു നിങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നതും.ഇക്കാര്യങ്ങള്‍ റെജിസ്ത്രെഷനു മുമ്പായി അന്തിമ തീരുമാനം എടുക്കുക.

ആധാരപ്രകാരം ഉള്ള ഭൂമി അധികാരപ്പെട്ടവരെക്കൊണ്ട്‌ (സര്‍വ്വേ ഡിപ്പര്‍ട്ടുമെന്റും ലൈസന്‍സ്ഡ്‌ സര്‍വ്വേയര്‍മാരും മറ്റും) അളന്നു തിട്ടപ്പെടുത്തുക.( ചില അവസരങ്ങളില്‍ ആധാരത്തില്‍  രേഖപ്പെടുത്തിയതിലും കുറവോ കൂടുതലോ   അളവില്‍ കണേക്കാം.)അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കാത്ത അടയാളങ്ങള്‍ സ്ഥപിക്കുക.വേലികള്‍ മതിലുകള്‍ എന്നിവ സ്ഥപിക്കുന്നതും നല്ലതാണ്‌. അതിര്‍ത്തിയില്‍ തോടോ അല്ലെങ്കില്‍ അടുത്ത ഭൂമി നിങ്ങളുടെ ഭൂമിയേക്കാള്‍ ഉണ്ടെങ്കില്‍ താഴ്‌ന്നതോ ആണെങ്കില്‍ അവിടെ കല്ലുകൊണ്ട്‌ കെട്ടുന്നത്‌ മണ്ണൊലിപ്പു തടയുവാന്‍ നല്ലതാണ്‌. ചുരുങ്ങിയ പക്ഷം രാമച്ചം മുതലായ മണ്ണൊലിപ്പുതടയാന്‍ സഹായിക്കുന്ന സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ആകാം.

ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌. അതുപോലെ ഭാഗം കഴിയാത്ത കുടുമ്പസ്വത്തില്‍ പുതുതായി വീടുനിര്‍മ്മിക്കുകയോ നിലവിലുള്ള വീട്‌ പുതുക്കിപ്പണിയുകയോ ചെയ്യുമ്പോള്‍ നിലവില്‍ അതിന്റെ ഉടമസ്ഥവകാശം നിക്ഷിപ്തമായ അധികാരപ്പെട്ടവരില്‍ നിന്നും അനുമതി എഴുതിവാങ്ങിക്കുന്നത്‌ നല്ലതായിരിക്കും,പിന്നീട്‌ ഭാഗസമയത്തുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.

 

Before buying a land in Kerala you should have to check the documents and surroundings.