3Bedroom villa, kerala

ഡിസൈനിംഗ് രംഗത്ത് വന്ന പുതുമകൾ എലിവേഷനിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടേണ്ട ഒന്നല്ല. വായുവും വെളിച്ചവും യഥേഷ്ടം കടന്നുവരുന്ന വീടുകൾ അതിനകത്ത് താമസിക്കുന്നവർക്ക് ഉന്മേഷവും സന്തോഷവും പ്രധാനം ചെയ്യും. തങ്ങളുടെ വീട്ടിൽ അത് വേണമോ അതോ ചുമരുകളാൽ വായുവും വെളിച്ചവും ഒപ്പം വിശാലതയും പരിമിതപ്പെടുത്തിയവ ആകണമോ എന്ന് തീരുമാനിക്കേണ്ടത് വീട് നിർമിക്കുന്നവരാണ്.

3 കിടപ്പുമുറികളോടു കൂടിയ ഈ ഒറ്റ നില വീട് ഡിസൈൻ ചെയ്യുമ്പോൾ പ്രാധാന്യം നൽകിയതും ഇതിനാണ്. നാലുവശവും തുറന്ന് കിടക്കുന്ന വിധത്തിൽ ഉള്ള സിറ്റൗട്ട്. ലിവിംഗിനും ഡൈനിംഗിനും ഇടയിൽ ഒരു കോർട്യാഡ് നൽകിയിട്ടുണ്ടെങ്കിലും അതിനെ ഒരു മിനി ഓഫീസ്/ സ്റ്റഡി ഏരിയ ആയി ഉപയോഗിക്കാവുന്ന വിധത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയിൽ നിന്നും നൽകിയിരിക്കുന്ന സ്ലൈഡിംഗ് വിന്റോ വഴി കുട്ടികളെ നിരീക്ഷിക്കുകയും ചെയ്യാം.കോർട്യാഡിനോട് ചേർന്ന് ഒരു ഊഞ്ഞാൽ നൽകിയിരിക്കുന്നു. ഈ കോർട്യാഡിൽ മഴ വെള്ളം വീഴാത്ത വിധം പോളികാർബണേറ്റൊ, കൂളീംഗ് ഉള്ള ഗ്ലാസോ നൽകുന്നു.

ലിവിംഗ് ഏരിയയിലെ ബേ വിന്റോ തുറക്കുന്നത് സിറ്റൗട്ടിനും ഡൈനിംഗിനും ഇടയിലെ എക്സ്റ്റേണൽ കോർട്യാഡിന്റെ പച്ചപ്പിലേക്കും അതിനു മുകളിലെ ആകാശത്തേക്കുമാണ്. ഊഞ്ഞാൽ, ബേ വിന്റോയിലെ സീറ്റിംഗ്, ഡൈനിംഗ് ടേബിളിന്റെ ചെയർ തുടങ്ങിയവ ടി.വി കാഴ്ചകൾക്ക് സൗകര്യം ഒരുക്കുന്നു.

അടുക്കളയിൽ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും രണ്ട് സീറ്റും ഒരുക്കിയിട്ടുണ്ട്. മാസ്റ്റർ ബെഡ്രൂമിനു അറ്റാച്ച്ഡ് ബാത്രൂം നൽകിയിരിക്കുന്നു. അതേ സമയം ചിലവ് ചുരുക്കുന്നതിനായി രണ്ടും മൂന്നും ബെഡ്രൂമുകൾക്ക് കോമൺ ടോയ്ലറ്റ് ആണ് നൽകിയിരിക്കുന്നത്. ഭാവിയിൽ അറ്റാച്ച്ഡ് ആക്കുവാൻ സാധിക്കും.

നിലവിലെ സാഹചര്യത്തിൽ നിർമ്മാണവും അതിനുപയോഗിക്കുന്ന മെറ്റീരിയൽസ് തുടങ്ങിയവ കൃത്യമായി ആസൂത്രണം ചെയ്താൽ സാധാരണക്കാർക്ക് 22-24 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കാവുന്ന വീടിന്റെ ഡിസൈനാണിത്.

#small villa, kerala home, kerala villa plan,3bedroom villa

Leave a Reply

Your email address will not be published. Required fields are marked *