കണ്ടമ്പററി (contemporary) ഡിസൈനിന്റെ പ്രചാരത്തോടെ നിലനിന്നിരുന്ന പല സങ്കല്പങ്ങൾക്കും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഡിസൈനിങ്ങിലെ തുറന്നസമീപനവും, ലാളിത്യവും മാത്രമല്ല കൂടുതൽ വെളിച്ചവും വീടുകളിലേക്ക് കടന്നുവരുവാൻ അത് വഴിവച്ചു. കോർട്യാഡുകൾ സകൈലൈറ്റുകൾ അങ്ങിനെ വിവിധങ്ങളായ എലമെന്റുകൾ ഡിസൈനിന്റെ ഭാഗമായി വന്നു.
കണ്ടമ്പററി സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന നാലുകിടപ്പുമുറികൾ ഉള്ള ഈ വീടിന്റെ ഡിസൈനിംഗിൽ മധ്യഭാഗത്തുവരുന്ന സ്റ്റെയർകേസ് ഒരു പ്രധാന എലമെന്റാണ്. അതിനോട് ചേർന്നു ഒരു കോർട്യാഡും ചുറ്റുമായി ഇരിപ്പിടവും ഒരുക്കിയിരിക്കുന്നു. കോമൺ ഏരിയ തുറസ്സാണെങ്കിലും കിടപ്പുമുറികൾക്ക് സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും അനുബന്ധമായി ഒരു യൂട്റ്റിലിറ്റി ഏരിയയും നൽകിയിരിക്കുന്നു.
മുകൾ നിലയിൽ ഒരു ഫാമിലി ലിവിംഗ് ഏരിയയും സ്റ്റഡി ഏരിയയും ബാൽകണിയുമാണ് കോമൺൺ ഏരിയയിൽ വരുന്നത്. താഴത്തെ നിലയിലെ കിടപ്പുമുറികൾ അതു പോലെ തന്നെ മുകളിൽ നൽകിയിരിക്കുന്നു. പുറക് വശത്തായി ഒരു ഓപ്പൺ ടെറസ്സും ഉണ്ട്. ഏകദേശം നാല്പത് ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.
#keralavilla, #4bedroomvilla, #contemporary villa