keralavilla plan

ചെറിയ പ്ലോട്ടിൽ പരമാവധി സ്പേസ് യൂട്ടിലൈസ് ചെയ്തുകൊണ്ട് ഒരുക്കുന്ന വീടുകളുടെ കാലമാണിത്. പുറം കാഴ്ചയുടെ മനോഹാരിതകളേക്കാൾ അകത്തളങ്ങളുടെ സൗകര്യങ്ങളെ പറ്റി വിവേകമുള്ള ക്ലൈന്റ്സ് ചിന്തിക്കുന്നു. വീടിന്റെ അകത്തെ സ്പേസിനെ അനുഭവിക്കുന്നത് അവരാണല്ലൊ. വീടുനിർമ്മിക്കുന്നവരിൽ നല്ല ഒരു വിഭാഗത്തിനെങ്കിലും വന്നിട്ടുള്ള അത്തരം ഒരു മാറ്റം തീർച്ചയായും ഏറെ ഗുണകരമാണ്‌.

ചതുരാകൃതിയിൽ നിന്നും കുതറിമാറിയ ആകൃതിയുള്ള ഒരു പ്ലോട്ടിലെക്കാൺ ഈ ഡിസൈൻ തയ്യാറാക്കിയത്. പ്ലോട്ടിന്റെ ആകൃതിയ്ക്ക് അനുസൃതമായി വീടിന്റെ ആകൃതിയും രൂപപ്പെടുത്തിയിരിക്കുന്നു. പ്ലോട്ടിന്റെ ആകൃതിയ്ക്കും കിടപ്പിനും യോജിക്കും വിധത്തിൽ ഉള്ള ഡിസൈൻ ആയിരിക്കും സാമ്പത്തികമായും ഗുണം ചെയ്യുക.

രണ്ട് സോണുകളാക്കി തിരിച്ച് പബ്ലിക്ക് ഏരിയയും പ്രൈവറ്റ് ഏരിയയും വേറിട്ട് നിർത്തിയിരിക്കുന്നു. ഫർൺനീച്ചറുകളോ ചുവരുകളോ തടസ്സം സൃഷ്ടിക്കാത്ത വിധം വീടിനകത്തനായാസമായി സഞ്ചരിക്കുവാനുള്ള സൗകര്യം ഉണ്ട്. കാറ്റും വെളിച്ചവും യഥേഷ്ടം ലഭിക്കും വിധം ജനലുകൾ ഒരുക്കി. കിടപ്പുമുറികളിലും ഡൈനിംഗിലും സിൽ ലെവലിൽ ഇരിപ്പിടവും നല്കിയിട്ടുണ്ട്. ഓപ്പൺ കിച്ചനാണ്‌ നല്കിയിരിക്കുന്നത്.

താഴത്തെ നിലയിൽ രണ്ട് അറ്റാച്ച്ഡ് ബെഡ്രൂമുകളും മുകൾ നിലയിൽ ഒരു ലിവിംഗ്, അറ്റാച്ച്ഡ് ബെഡ്രൂം, ബാല്ക്കണി എന്നിവയാണ്‌ ഉള്ളത്. ഒരു ചെറിയ കുടുമ്പത്തിനു അനുയോജ്യമായ വിധത്തിലാണ്‌ ഈ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

This villa designed for a Client and family in Kozhikode. This is a design that understands 
the nature of a particular shaped plot and derives possibilities from it. We tried to make 
the most of the spaces optimum utility.

The open kitchen is provided because of the open approach adopted in the design. 
The public zone on one side and the private zone that includes two bedrooms on the other side. 
Total three bedrooms downstairs and upstairs. In some respects, traditional architecture 
has also been incorporated into Clint's needs.

#2dplan #3bedroomvilla #keralavilladesign

Leave a Reply

Your email address will not be published. Required fields are marked *