വാസ്തു ;ടോയ്‌ലറ്റുകളുടെ സ്ഥാനം Positions of toilets as per vasthu

വാസ്തു വിദ്യ പ്രകാരം ശൗചാലയങ്ങളുടെ സ്ഥാനം

വാസ്തു ശാസ്ത്രത്തിന്റെ ആരംഭകാലത്തെ ജീവിത രീതിയും നിർമ്മാണ സങ്കേതകവും ഏറെ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അന്നില്ലാത്ത പല പുതിയ സംഗതികളും ഇന്നത്തെ വീടുകളുടെ ഭാഗമാണ്‌. ഉദാഹരണമായി ആധുക കാലത്ത് നിർമ്മിക്കുന്ന വീടുകളിൽ കിടപ്പുമുറികൾ മിക്കത്തും “ബാത്ത് അറ്റാച്ച്ട്” ആണ്‌. ശൗചാലയങ്ങൾ കിടപ്പുമുറികളോട് ചേർന്നുവരുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ശുചിത്വത്തിന്റെ കാര്യത്തിലും സ്ഥാനത്തിന്റെ കാര്യത്തിലും.

പ്രധാനമർമ്മങ്ങൾ, സൂത്രങ്ങൾ എന്നിവയിൽ ശൗചാലയങ്ങൾ വരാൻ പാടില്ലെന്ന് ആചാര്യന്മാർ നിഷ്കർഷിക്കുന്നു. (ചിത്രം 1 നോക്കുക.)
ഗൃഹ മധ്യത്തിലൂടെ കിഴക്കു പടിഞ്ഞാറായി കടന്നു പോകുന്ന ബ്രഹ്മ സൂത്രവും , തെക്കുവടക്കായി കടന്നു പോകുന്ന യമ സൂത്രം അതു പോലെ തെക്ക് പടിഞ്ഞാറേ കോണിൽ നിന്നും വടക്ക് കിഴക്കേ കോണിലേക്കുള്ള രേഖയെ കർൺന​‍ൂസ്ത്രമെന്നും വടക്കു പടിഞ്ഞാറേ കോണിൽ നിന്നും തെക്കു കിഴക്കേ കോണിലേക്കുള്ളരേഖയെ മൃത്യു സൂത്രമെന്നും പറയുന്നു. ഇപ്പറഞ്ഞ രെഖകൾക്ക് വേധം വരുത്തും വിധം ടോയ്ലറ്റുകൾ നല്കരുത്. പണ്ടു കാലങ്ങളിൽ കർണസൂത്രം കടന്നു പോകുന്ന സ്ഥാനങ്ങളിൽ ദ്വാരം നല്കുന്ന പതിവുണ്ട്.

മറ്റു നിവൃത്തിയില്ലെങ്കിൽ ക്ലോസറ്റിന്റെ സ്ഥാനം സൂത്ര രേഖയിൽ നിന്നും മാറ്റി സ്ഥാപിക്കുക. കിഴക്കും പടിഞ്ഞാറും ഒഴിവാക്കിക്കൊണ്ട് ക്ലോസറ്റ് വടക്കോട്ടോ തെക്കോട്ടോ തിരിച്ചു വെക്കുക. കണ്ണൂർ ജില്ലപോലെ മലബാറിലെ ചിലയിടങ്ങളിൽ വടക്ക് കിഴക്ക് ഭാഗത്ത് കിണറിനോട് ചേർന്ന് കുളിമുറികൾ നല്കുന്ന പതിവുണ്ട്. കുളിക്കുവാനായുള്ള സൗകര്യാർഥം ഒരുക്കുന്ന ഇത്തരം സംവിധാനത്തിനകത്ത് ക്ളോസറ്റ് നല്കുന്നത് ഒഴിവാക്കുക.സെപ്റ്റിക് ടാങ്ക് പണിയുമ്പോൾ കോണുകളിലും ഗൃഹമധ്യസൂത്രം കടന്നു പോകുന്നിടങ്ങളിലും വരാതെ ശ്രദ്ധിക്കുക. തെക്കുവശത്ത് വരാതിരിക്കുന്നതാണ്‌ നന്ന്.

ചിത്രം-2 ഇലെ ബെഡ്രൂം നോക്കുക. തെക്കു പടിഞ്ഞാറേ മൂലയിലാണ്‌ പ്രധാന കിടപ്പുമുറി Master bedroom നല്കിയിരിക്കുന്നത്. കോർണറിൽ ടോയ്‌ലറ്റ് വരാത്ത വിധം അവിടെ ഡ്രസ്സിംഗ് ഏരിയ നല്കിയിരിക്കുന്നു. ഇതുവഴി മൂലമുറിഞ്ഞു പോകുന്നു എന്ന പ്രശ്നവും ഒഴിവാക്കി. മാത്രമല്ല ബാത്രൂമിലേക്കുള്ള വാതിൽ കിടപ്പുമുറിയിൽ നിന്നും നേരിട്ടു നല്കുന്നത് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.

പടിഞ്ഞാറു വശത്തു നിന്നും നേരിട്ട് സൂര്യതാപം ഏല്ക്കാത്തതിനാൽ കിടപ്പുമുറിയിൽ ചൂടിനു അല്പം കുറവും ലഭിക്കുവാൻ ഡ്രസ്സിംഗ് ഏരിയയുടേയും ബാത്രൂമിന്റേയും ക്രമീകരണം ഉപകാരപ്പെടുകയും ചെയ്യും.

 

Positions of toilets as per vasthu:

If you are considering vasthu rules for your house, you must give special attention to avoid main soothras (ie: Brahma soothram, Yama soothram, Karna sotohram and Mrithyu soothram. See pic.-1) going through the toilets.  Best positions for toilet is west, north west(avoid corners). Commode must to be facing south or north.

#vasthu #toilets #keralavillas