4 Bedroom house plan,Kerala

പ്ലോട്ടിന്റെ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ട് പ്രൊജക്ഷനുകൾ പരമാവധി കുറച്ചുകൊണ്ട് ലളിതവും നേർ രേഖയിൽ ഉള്ളതുമായ 4 Bedroom villa ഡിസൈൻ. ഗേറ്റ് മുതൽ ആരംഭിക്കുന്ന പേവിംഗ് സിറ്റൗട്ട് വരെയും വലതു വശത്തെ കാർപോർച്ചിനേയും ബന്ധിപ്പിക്കുന്നു. മനസ്സിനു കുളിരേകുവാൻ ചുറ്റും പച്ചപ്പിന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിരിക്കുന്നു. പൊതുവെ തുറന്ന ഡിസൈനിംഗിൽ സ്വീകരിച്ചിരിക്കുന്നത്. ലിവിംഗിനേയും ഡൈനിംഗിനേയും ഭാഗികമായി മറയ്ക്കുന്ന വിധത്തിലാണ് ചുമർ. അതിൽ ചില അങ്കാരങ്ങളും ഒരുക്കി.

Sitout
പുറത്തെ പച്ചപ്പിന്റെ കാഴ്ചകളെ യഥേഷ്ടം ആസ്വദിക്കാവുന്ന വിധം വലിയ സിറ്റൗട്ട് നൽകിയിരിക്കുന്നു. വടക്ക് ദിശയെ അഭിമുഖീകരിക്കുന്ന വീടായതിനാൽ രാവിലെയും വൈകീട്ടും നേരിട്ടു വരാന്തയിലേക്ക് വെയിൽ എത്തുകയില്ല. പുല്ലിനെ നനച്ചിട്ടാൽ തണുത്ത അന്തരീക്ഷം ലഭിക്കുകയും ചെയ്യും.

Living Room
സിറ്റൗട്ടിൽ നിന്നും നേരെ ലിംഗിലേക്കാണ് കടക്കുന്നത്. ലളിതവും ആവശ്യാനുസരണത്തിനു മാത്രം വലിപ്പമുള്ളതുമായ ഫർണ്ണീച്ചറുകൾ മാത്രം ആണ് ഇവിടെ ഉപയോഗിക്കുക. ലിവിംഗിനേയും ഡൈനിംഗിനേയും ഭാഗികമായി മറയ്ക്കുന്ന വിധത്തിലാണ് ചുമർ. അതിൽ ചില അങ്കാരങ്ങളും ഒരുക്കി. ഒപ്പം വശങ്ങളിലെ ചുവരുകളിൽ പെയ്ന്റിംഗുകൾ. ഫർണ്ണീച്ചറിന്റെ തടസ്സം മൂലം ജനൽ പാളികൾ തുറക്കുവാൻ പ്രയാസം വരാതിരിക്കുവാൻ അവയെ രണ്ടായി സ്പ്ലിറ്റ് ചെയ്തിരിക്കുന്നു. അതിനാൽ മുകൾ ഭാഗം അനായാസം തുറക്കുവാൻ സാധിക്കും.

Dining Room
6-8 പേർക്ക് വരെ ഇരിക്കാവുന്ന വലിയ ടേബിൾ ഇടാവുന ഡൈനിംഗ് ഏരിയ. ഇവിടേക്ക് കോർട്‌യാഡിൽ നിന്നും സ്റ്റെയർകേസിന്റെ വശത്തെ ചുമരിലെ വലിയ ജാലകത്തിൽ നിന്നും യഥേഷ്ടം വായുവും വെളിച്ചവും ലഭ്യമാകും. ടെലിവിഷനിലെ പ്രോഗ്രാമുകൾ ആസ്വദിക്കുവാനായി ഡൈനിംഗ് ഹാളിന്റെ മൂലയിൽ ചെറിയ സീറ്റിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്.

ലിവിംഗിന്റെ ഇടതു വശത്തായി നൽകിയിരിക്കുന്ന സ്റ്റെയർകേസിലേക്ക് ലിവിംഗിൽ നിന്നും ഡൈനിംഗിൽ നിന്നും ‘ആക്സസ് ‘ നൽകിയിരിക്കുന്നു. സ്റ്റീലും വുഡും ഉപയോഗിച്ചാണ് സ്റ്റെയർകേസ് ചെയ്തിരിക്കുന്നത്. ഇരു നിലകളിലേക്കും എത്തും വിധം നീളമുള്ള വിന്റോസ് ആണ്, റൂഫിനു തൊട്ടു താഴെയായി ചുമരിൽ എയർ ഹോൾസ് നൽകിയിരിക്കുന്നു. സ്റ്റെയർകേസിന്റെ അടിയിൽ വാഷ് ഏരിയയും ഒരു കോമൺ ടോയ്ലറ്റും സജ്ജീകരിച്ചിരിക്കുന്നു.

ടെലിവിഷനിലെ പ്രോഗ്രാമുകൾ ആസ്വദിക്കുവാനായി ഡൈനിംഗ് ഹാളിൽ ചെറിയ സീറ്റിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്.

Staircase

ലിവിംഗിന്റെ ഇടതു വശത്തായി നൽകിയിരിക്കുന്ന സ്റ്റെയർകേസിലേക്ക് ലിവിംഗിൽ നിന്നും ഡൈനിംഗിൽ നിന്നും ‘ആക്സസ് ‘ നൽകിയിരിക്കുന്നു. സ്റ്റീലും വുഡും ഉപയോഗിച്ചാണ് സ്റ്റെയർകേസ് ചെയ്തിരിക്കുന്നത്. ഇരു നിലകളിലേക്കും എത്തും വിധം നീളമുള്ള വിന്റോസ് ആണ്, റൂഫിനു തൊട്ടു താഴെയായി ചുമരിൽ എയർ ഹോൾസ് നൽകിയിരിക്കുന്നു. സ്റ്റെയർകേസിന്റെ അടിയിൽ വാഷ് ഏരിയയും ഒരു കോമൺ ടോയ്ലറ്റും സജ്ജീകരിച്ചിരിക്കുന്നു.

Courtyard

വീടിനകത്ത് സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ കോർട്‌യാഡ് നിർണ്ണായകമായ പങ്ക് വഹിക്കുന്നു. അകത്ത് മഴവെള്ളം വീഴാത്തവിധത്തിൽ റൂഫ് നൽകി അതേ സമയം വായുവിന്റെയും വെളിച്ചത്തിന്റെയും സഞ്ചാരത്തെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. നിലാവുള്ള രാത്രികളിൽ മനോഹരമായ വെളിച്ച വിന്യാസമായിരിക്കും ഇവിടെ ഉണ്ടാകുക.

Dining, Kitchen, Bedroom എന്നിങ്ങനെ വിവിധ ഇടങ്ങളെ Connect ചെയ്യും വിധം ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിംഗ് ഹാളിനും കിച്ചണും രണ്ടാമത്തെ ബെഡ്രൂമിനേയും കണക്ട് ചെയ്തുകൊണ്ട് കോർട്‌യാർഡ് പ്ലേസ് ചെയ്തിട്ടുണ്ട്. ബാർ സ്റ്റൂളിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുവാൻ കോർട്‌യാർഡിലേക്ക് കിച്ചണിൽ നിന്നും കൗണ്ടർ സെറ്റ് ചെയ്തിരിക്കുന്നു. മൂലയിലായി ഒരു വാഷ് ബേസിനും ഉണ്ട്.

പുറത്തെ പച്ചപ്പിന്റെ ഒരു തുണ്ട് കോർട്‌യാഡിലേക്കും കൊണ്ടുവന്നിരിക്കുന്നു. ഇന്റോർപ്ലാന്റുകൾ വച്ച് മനോഹരമാക്കാം. Bed room-2 നിന്നും സീറ്റിംഗോടു കൂടി ഒരു വിന്റോ ഇവിടേക്ക് തുറക്കാവുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്നു.

Bed rooms
കിടപ്പുമുറികൾക്ക് സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് രണ്ടിടത്തായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുവാൻ ആവശ്യത്തിനു വാർഡ് റോബുകൾ നൽകിയിട്ടുണ്ട്. ഇവയിലെ ജനലുകളിൽ ഇരിപ്പിടം നൽകിയിരിക്കുന്നു. Bed room -1 ൽ ഒരു സ്റ്റഡി ടേബിളും ഉണ്ട്. രണ്ടു കിടപ്പുമുറികൾക്കും വെറ്റ് ഏരിയയും ഡ്രൈ ഏരിയയും പ്രത്യേകം തിരിച്ചിട്ടുള്ള അറ്റാച്ച്ഡ് ടൊയ്ലറ്റ്.

Kitchen
ആധുനിക സൗകര്യങ്ങളോടെ ഉള്ള അടുക്കളയ്ക്ക് വിശാലതയുണ്ട്. വായുവും വെളീച്ചവും കടന്നുവരും വിധത്തിലാണ് അടുക്കളയുടെ ഡിസൈൻ. വാതിലിനു പുറകിലായി ഒരു സ്റ്റോറേജ് ഏരിയയും തുടർന്ന് റെഫ്രിജറേറ്ററും നൽകിയിരിക്കുന്നു. sink, refrigerator and stove ഇവ ഉൾപ്പെടുന്ന Working triangle മികച്ച അനുപാതത്തിൽ വരും വിധം ക്രമീകരിച്ചിരിക്കുന്നു.

Utility
അംഗങ്ങൾ കുറവുള്ള ആധുനിക വീടുകളിൽ പൊതുവെ പുകയടുപ്പുകളിൽ ആഹാരം പാചകം ചെയ്യുന്ന പതിവ് കുറഞ്ഞു കൊണ്ടിരിക്കുകയാണെങ്കിലും ഒരു അത്യാവശ്യം വന്നാലോ എന്നു കരുതി അടുപ്പുകൾ സ്ഥാപിക്കാറുണ്ട്. യൂട്ടിലിറ്റി ഏരിയയിൽ അതിനുള്ള സൗകര്യം നൽകി.

മുകൾ നിലയിൽ സ്റ്റെയർ കയറി എത്തുക ഡൈനിംഗിനു മുകളിലേക്കാണ്. അവിടെ നിന്നും താഴത്തെ ബെഡ്രൂമുകൾക്ക് സമാനമായ ബെഡ്രൂമുകളിലേക്ക് പ്രവേശനം നൽകിയിരിക്കുന്നു.

വീടിന്റെ ഭാഗമാക്കാതെ അല്പം മാറിയാണ് കാർപോർച്ച്,ഇവിടേക്കുള്ള പ്രവേശനത്തിനായി പ്രത്യേകം ഗേറ്റും നൽകി. മൊത്തം ഏരിയയുടെ ഭാഗം ആകാതിരിക്കുമെന്ന് മാത്രമല്ല ചിലവ് ചുരുക്കുന്നതിനും ഈ രീതി പ്രയോജനപ്രദമാണ്.

#KERALA HOUSE PLAN #VILLADESIGN #4BEDROOMPLAN

#Contemporary villa

#Courtyard, #Kitchen 

Leave a Reply

Your email address will not be published. Required fields are marked *