3 Bedroom villa June 16, 2019December 28, 2020 Paarppidam KeralaAll, General, Home, kerala villa, Small Homes, Villa Plans പുതുതായി വീടു നിർമ്മിക്കുവാൻ ഒരുങ്ങുന്നവർക്കിടയിൽ സാധിക്കുമെങ്കിൽ താഴത്തെ നിലയിൽ 3 ബെഡ്രൂം എന്ന ആശയത്തിനു പ്രിയം കൂടിവരികയാണ്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുന്നതിനു ഉപകരിക്കും എന്നതാണ്. അതോടൊപ്പം മുകൾ നിലയിലേക്ക് കയറുവാൻ ഉള്ള ബുദ്ധിമുട്ടും മെയിന്റനൻസ് ഉൾപ്പെടെ മറ്റു അസൗകര്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. അതേ സമയം വീടിന്റെ വലിപ്പം, വ്യക്തികളുടെ സ്വകര്യത പോലെ ഉള്ള കാര്യങ്ങളിൽ ഇത്തരം ഡിസൈനുകൾക്ക് ചില ന്യൂനതകളും ഉണ്ട്. ആവശ്യമായ വലിപ്പത്തിൽ സ്ഥലം ലഭ്യമാണെങ്കിൽ മാത്രമേ താഴെ നിലയിൽ 3 കിടപ്പുമുറികളുള്ള വീട് എന്ന ആശയം സാധ്യമാകൂ. ഇതോടൊപ്പം നൽകിയിരിക്കുന്നത് 3 കിടപ്പുമുറികളോടു കൂടിയ ഒരു വീടിന്റെ പ്ലാനാണ്. ഈ പ്ളോട്ടിന്റെ പ്രത്യേകതകൊണ്ട് പുറക് വശത്ത് കൂടുതൽ കട്ടിങ്ങുകൾ നൽകേണ്ടിവന്നിരിക്കുന്നു. 1700 ചതുരശ്രയടിയാണ് താഴത്തെ നിലയുടെ വിസ്ത്രീർണ്ണം. #keralavilladesign #villaplans #contemporaryvilla3 bedroom villa plan