ബഡ്ജറ്റ് വീടുകളുടെ കാലമാണിപ്പോൾ. ബഡ്ജറ്റും ഒപ്പം സ്ഥലപരിമിതിയും മറികടക്കുവാൻ മികച്ച ഡിസൈനുകളിലൂടെ സാധിക്കും. വായുവിനും വെളിച്ചത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വീടിന്റെ ഡിസൈൻ. താഴെ നിലയിൽ ലിവിംഗ്, ഡൈനിംഗ് കിച്ചൺ യൂട്ടിലിറ്റി ഒപ്പം ഒരു ബെഡ്രൂം ആണ് ഉള്ളത്. ചിലവു ചുർക്കലിന്റെ ഭാഗമായി കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്ലറ്റ് കോമൺ ടോയ്‌ലറ്റ് ആയി ഉപയൊഗിക്കാവുന്ന വിധത്തിലാണ് സജ്ജീരിച്ചിരിക്കുന്നത്. മുകൾ നിലയിൽ ടോയ്‌ലറ്റ് അച്ച്ഡ് ആയ രണ്ടു കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നു. ഒപ്പം താഴത്തെ നിലയിലെ പോലെ മുകളിലും ഒരു ലിവിംഗ് റൂം നൽകിയിട്ടുണ്ട്. ഇരു നിലകളിലുമായി ഈ വീടിന്റെ മൊത്തം വിസ്തീർണ്ണം 1450 ചതുരശ്രയടിയാണ്. #keralavilla #villaplan