Building Rules & Building construction in small plots

 

ഭൂമിയുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്‌ പലരേയും ചെറിയ പ്ലോട്ടുകളിൽ വീടു നിർമ്മിക്കുന്നതിനായി പ്രേരിപ്പിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ മികച്ച ഒരു ആർക്കിടെക്ടിനെ / ഡിസൈനറെ സമീപിച്ചാൽ ലഭ്യമായ ഭൂമിയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ച പ്ലാനിങ്ങിലൂടെ പരിമിതികളെ ഒരു പരിധിവരെ മറികടക്കുവാൻ സാധിക്കും. പ്ലാനിംഗിനു മുമ്പ് തന്നെ ചെറിയ പ്ലോട്ടുകളിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ സന്ദർശിച്ച് ഒരു പഠനം നടത്തുന്നത് നന്നായിരിക്കും.

1 സെന്റ് എത്ര വിസ്തീർണ്ണം?
1 Cent = 40.47 Square meteres
1 Cent = 434.60 Square feet

കെട്ടിടനിർമ്മാണ ചട്ടം
സ്വകാര്യ ആവശ്യത്തിനായാലും പൊതു ആവശ്യത്തിനായാലും നിർമ്മാണം നടത്തുന്നതിനു കേരളത്തിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് അപേക്ഷ നല്കി അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനായി അതാതു പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളെയാണ്‌ സമീപിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം കെട്ടിടത്തിന്റെ രൂപരേഖ അർക്കിടെക്ട്, എഞ്ചിനീയർ, ലൈസൻസ്ഡ് സൂപ്പർവൈസേഴ്സ് എന്നിവരിൽ ആരെകൊണ്ടെങ്കിലും സാക്ഷ്യപ്പെടുത്തി വേണം നല്കുവാൻ. പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇപ്പോൾ ഓൺലൈൻ വഴിയാണ്‌ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

മൂന്ന് സെന്റോ അതിൽ താഴെയോ വരുന്ന ചെറിയ ഭൂമിയിൽ നിർമ്മാണം നടത്തുമ്പോൾ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

ദേശീയ പാതകൾ, സംസ്ഥാന ഹൈവേകൾ, ജില്ലാ റോഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടിഫൈ ചെയ്ത റോഡുകൾ എന്നിവയിൽ നിന്നും മുൻ വശത്ത് 3.00 മീറ്ററും ഇവ ഒഴികെ ഉള്ള റോഡുകളിൽ നിന്നും മുൻ വശത്ത് 2 മീറ്റർ വിട്ട് നിർമ്മാണം നടത്താം. ഭൂമിയുടെ ആകൃതിയുടെ പ്രത്യേകത കൊണ്ട് കൃത്യമായി പാലിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ശരാശരി 1.80 മീറ്റരും കൂടതെ എല്ലാ പോയന്റിൽ നിന്നും 1.20 മീറ്റർ കുറയുവാനും പാടില്ല. (ചിത്രം നോക്കുക)

കെട്ടിടത്തിന്റെ വശങ്ങളിൽ ഒരുഭഗത്ത് 0.90 മീറ്റരും (90 സെന്റീമീറ്റർ) മറുവശത്ത് 0.60 മീറ്റരും(60 സെന്റീമീറ്റർ) അതിർത്തിയിൽ നിന്നും അകലം പാലിക്കണം. ഈ വശത്ത് വെന്റിലേറ്റർ ഒഴികെ മറ്റു വിധത്തിലുള്ള Openings ഒന്നും തറനിരപ്പിൽ നിന്നും 2 മീറ്റർ ഉയരം വരെ നല്കുവാൻ പാടുള്ളതല്ല. അതേ സമയം 90 സെന്റീമീറ്റർ അകലം പാലിക്കുന്നിടത്ത് Openings അനുവദനീയമാണ്‌.

ഒരു വശത്ത് 90 സെന്റീമീറ്റർ അകലം പാലിച്ചുകൊണ്ട് മറുവശത്ത് തൊട്ടറ്റുത്ത ഭൂമിയുടെ ഉടമസ്ഥൻ രേഖാമൂലം അനുവദിക്കുകയാണെങ്കിൽ അതിർത്തിയോട് ചേർത്ത് നിർമ്മാണം നടത്താവുന്നതാന്‌. ഈ ഭാഗത്ത് യാതൊരുവിധത്തിലുള്ള Openingsഉം അനുവദനീയമല്ല.

മൂന്ന് നിലകൾക്കും കൂടാതെ സ്റ്റെയർ റൂമിനും മാത്രമേ ഇത്തരം ഭൂമിയിൽ നിർമ്മാണാനുമതി ലഭിക്കുകയുള്ളൂ.

പുറക് വശത്ത് (Rear side) ആവറേജ് ഒരുമീറ്ററും ചുരുങ്ങിയത് 0.50 മീറ്റർ (50 സെന്റീമീറ്റർ) അകലം പാലിക്കണം.

ഇവകൂടാതെ മൂന്ന് നിലയിൽ കൂടുതൽ ഉയരം ഉള്ള താമസ കെട്ടിടങ്ങൾ, രണ്ടു നിലയിൽ കൂടുതൽ ഉള്ള വാണിജ്യ കെട്ടിടങ്ങൾ എന്നിവക്ക് ഫയർ ആന്റ് റെസ്ക്യും വിഭാഗത്തിന്റെ അനുമതിയും ആവശ്യമാണ്‌. നെൽവയൽ തണ്ണീർത്തട നിയമം, നഗരാസൂത്രണത്തിന്റെയോ മറ്റോ ഭാഗമായി നോട്ടിഫൈ ചെയ്തതോ മാസ്റ്റർ പ്ലാനുകൾ നിലവിലുള്ള സ്ഥലങ്ങളിലും ബന്ധപ്പെട്ട വകുപ്പുകൾ അനുശാസിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണം, തീരദേശ നിയമം അഥവാ സി.ആർ.ഇസെഡ്, ഹൈവേ പ്രൊട്ടക്ഷൻ ആക്ട്, ഉയർന്ന ഊർജ്ജം പ്രസരിപ്പിക്കുന്ന വൈദ്യുതി ലൈനുകൾ, റെയിൽവേ ലൈൻ തുടങ്ങിയവ നിർമ്മാണം നടത്തുവാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് സമീപത്തുക്കൂടെ പോകുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവയും പാലിക്കണം. റെയിൽവേയുടെ മുപ്പത് മീറ്റരും പ്രതിരോധ വിഭാഗത്തിന്റെ ഭൂമിയിൽ നിന്നൂം 100 മീറ്റരിനുള്ളിൽ വരുന്നവയ്ക്കും അതാതു വിഭാഗത്തിന്റെ അനുമതി ആവശ്യമാൺ.

#villas in small plots

# 3 cent villa